പുൽപ്പള്ളി : പഴശ്ശിരാജ കോളജിൽ പുതിയ ബ്ലോക്കിൽ അഗ്നി ബാധ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഭയ ചകിതരായി കുട്ടികളും അധ്യാപകരും . 25 മിനിറ്റിനുള്ളിൽ കെട്ടിടത്തിൽ കുടുങ്ങിയ 37 വിദ്യാർത്ഥികളേയും പുറത്തിറക്കി കഴിഞ്ഞപ്പോൾ ആണ് മോക്ക് ഡ്രിൽ ആണെന്ന് കൂടെ ഉള്ളവർക്ക് മനസ്സിലായത്... പഴശ്ശിരാജ കോളേജും സുൽത്താൻ ബത്തേരി അഗ്നി രക്ഷാ സേനയും സംഘടിപ്പിച്ച മോക്ക് ഡ്രിൽ ആണ് ഇന്ന് നടന്നത്.. സ്റ്റേഷൻ ഓഫീസർ പി. നിധീഷ് കുമാറിൻ്റെ നേതൃത്വത്തിൽ അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ ജോസഫ് ഐ ., സൈദലവി സി. ടീ .,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മാരയ സിജു കെ. അനൂപ് എൻ. എസ്.,അജിൽ കെ.. സൂജയ് ശങ്കർ, കീർത്തിക്ക് കുമാർ,സുധീഷ് എം,സുഭാഷ്, ബേസിൽ സി. ജോസ്, ഹോം ഗാർഡ് ശ്രീ. ഷിനോജ് ഫ്രാൻസിസ്, സിവിൽ ഡിഫൻസ് അംഗങ്ങൾ ആയ ദീപേഷ്, അസീസ്, സ്മിത, ഷിനി എന്നിവരും, കോളജ് പ്രിൻസിപ്പൽ ഡോ. അനിൽ കുമാർ , ആർ ആർ ടി കോർഡിനേറ്റർ അമൽ മർക്കോസ് എന്നിവർ ഉൾപെടെ അധ്യാപകരും പങ്കെടുത്തു..
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി