പറവൂർ : പറവൂർ ബ്ലോക്ക് പഞ്ചായത്തിൽ 2020-21 വർഷത്തേക്കുള്ള പദ്ധതി രൂപീകരണ വികസന സെമിനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്തു. 2020- 21 വാർഷിക പദ്ധതിയിൽ തരിശുരഹിത ബ്ലോക്ക് പഞ്ചായത്ത്, പുഴകളുടെയും ജലസ്രോതസ്സുകളുടെയും പുനരുദ്ധാരണ പ്രവർത്തനങ്ങൾ, വിശപ്പുരഹിത ഗ്രാമങ്ങൾ എന്ന പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ ഗ്രൂപ്പുകൾക്കായി സൗജന്യ നിരക്കിൽ ഭക്ഷണശാലകൾ എന്നീ പദ്ധതികൾ കരട് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മിഷൻ പ്രവർത്തനങ്ങൾ, വാർഷിക പദ്ധതി എന്നിവയെ കുറിച്ച് ജനറൽ എക്സ്റ്റൻഷൻ ഓഫീസർ കെ.ബി ശ്രീകുമാർ സംസാരിച്ചു. 2020-21 വാർഷിക പദ്ധതി കരട് പ്രൊജക്റ്റ് നിർദ്ദേശങ്ങൾ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷൈജ ടീച്ചർ അവതരിപ്പിച്ചു. മുൻ വാർഷിക പദ്ധതി നിർവ്വഹണത്തെയും നടപ്പ് വാർഷിക പദ്ധതി നിർവ്വഹണ പുരോഗതിയേയും സംബന്ധിച്ചുള്ള റിപ്പോർട്ട് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.ഡി സുധീർ അവതരിപ്പിച്ചു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി