• admin

  • January 4 , 2020

ന്യൂഡല്‍ഹി : ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിക്ക് എതിരായ വിദ്യാര്‍ത്ഥി പ്രതിഷേധവും പൊലീസ് അതിക്രമത്തേയും തുടര്‍ന്ന് അടച്ച ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല ആറാം തീയതി തുറക്കും. മാറ്റിവച്ച പരീക്ഷകള്‍ ഒമ്പതാം തീയതി മുതല്‍ ആരംഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഡിഗ്രി വിഭാഗങ്ങളുടെ പരീക്ഷകള്‍ ജനുവരി പതിനാറിനും ആരംഭിക്കും. പൗരത്വ നിയമഭേദഗതിക്ക് എതിരായ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് നേരെ പൊലീസ് ലാത്തിചര്‍ജ് നടന്നതിന് പിന്നാലെ ക്രിസ്മസ് അവധി നേരത്തെയാക്കി ക്യാമ്പസ് അടച്ചിരുന്നു. ഡിസംബര്‍ 13 നായിരുന്നു സര്‍വ്വകലാശാലയില്‍ പൊലീസ് ലാത്തിചാര്‍ജ് നടത്തിയത്. പൗരത്വ നിയമത്തിന് എതിരെ ഡല്‍ഹിയില്‍ ഇപ്പോഴും ജാമിയ മിലിയയിലെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധത്തിലാണ്.