വയനാട് : പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയക്ടറേറ്റിന്റെ ആഭിമുഖ്യത്തില്‍ ഏകദിന പരിസ്ഥിതി സെമിനാറും പരിസ്ഥിതി പ്രവര്‍ത്തകനെ ആദരിക്കലും സംഘടിപ്പിക്കുന്നു. ഈ മാസം 28 ന് രാവിലെ 10.30 ന് പുല്‍പള്ളി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന സെമിനാര്‍ ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പുല്‍പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് അധ്യക്ഷത വഹിക്കും. ചടങ്ങില്‍ പൈതൃക നെല്‍വിത്തു സംരക്ഷകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ചെറുവയല്‍ രാമനെ ട്രൈബല്‍ ഡെവലപ്പ്മെന്റ് പ്രൊജക്റ്റ് ജില്ലാ ഓഫീസര്‍ കെ.സി ചെറിയാന്‍ ആദരിക്കും. 'കാലാവസ്ഥ വ്യതിയാനം വയനാടിനെ ബാധിക്കുന്ന പ്രശ്ങ്ങളും പ്രതിസന്ധികളും' എന്ന വിഷയത്തില്‍ ഡോ.വി.പി.ദിനേശനും 'കാലാവസ്ഥ വ്യതിയാനം ലഘൂകരണ പ്രവര്‍ത്തനങ്ങളും കര്‍മ്മ പരിപാടികളും' എന്ന വിഷയത്തില്‍ പ്രൊഫ.കെ.ബാലഗോപാലും ക്ലാസെടുക്കും. കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും കര്‍ഷകര്‍ക്കും സാമൂഹ്യ സന്നദ്ധ പ്രവര്‍ത്തകര്‍ക്കും സെമിനാറില്‍ പങ്കെടുക്കാം.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി