• Lisha Mary

  • April 4 , 2020

പത്തനംതിട്ട :

പത്തനംതിട്ടയില്‍ 75 കോവിഡ് പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ്. നിസാമുദ്ദീനില്‍ നിന്ന് എത്തിയ ഏഴ് പേര്‍ക്ക് അടക്കമാണ് കോവിഡില്ലെന്ന് സ്ഥിരീകരിച്ചത്. ഇനി ലഭിക്കാനുള്ളത് 105 ഫലങ്ങളാണ്. നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ജില്ലയില്‍ നിന്ന് 25 പേര്‍ പോയിരുന്നു. ഇതില്‍ രണ്ടുപേരൊഴികെ ബാക്കിയെല്ലാവരും തിരികെ എത്തി. എത്തിയ എല്ലാവരെയും പരിശോധിക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.

അതേസമയം പെരുനാട് നിരീക്ഷണത്തിലുള്ള  ആളുടെ അച്ഛന്‍ മരിച്ചത്  വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നെന്ന് പ്രാഥമിക നിഗമനം. പതിമൂന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇദ്ദേഹത്തിന്റെ മകന്‍ വിദേശത്ത് നിന്നെത്തിയത്. മകന്റെ സാംപിള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്.  ഇതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്. എന്നാല്‍ നിരീക്ഷണം ശക്തമായി തന്നെ തുടരും. ആശുപത്രികളില്‍ 22 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.