• Lisha Mary

  • March 26 , 2020

കല്‍പ്പറ്റ : കോവിഡ് 19 വ്യാപന പ്രതിരോധ പ്രവര്‍ത്തനം പട്ടികവര്‍ഗ്ഗ ജനവിഭാഗങ്ങളില്‍ ശക്തിപ്പെടുത്തുന്നതിന് പട്ടികവര്‍ഗ്ഗ വികസന വകുപ്പിനെ ജില്ലാ കലക്ടര്‍ അവശ്യ സര്‍വ്വീസായി പ്രഖ്യാപിച്ചു. കോളനികളിലെ ഭക്ഷ്യലഭ്യത ഉറപ്പു വരുത്തുക, ചികിത്സയിലും അനുബന്ധ കാര്യങ്ങളിലും ശ്രദ്ധിക്കുക, കോളനികളിലെ ശുചീകരണം, ബോധവത്കരണം, കോളനികളില്‍ പുറമെ നിന്നുള്ളവരുടെ പ്രവേശനം തടയുക, പ്രൊമോട്ടര്‍മാര്‍ക്ക് പ്രതിരോധ പ്രവര്‍ത്തനം സംബന്ധിച്ച് അവബോധം നല്‍കുക തുടങ്ങിയ കാര്യങ്ങളില്‍ ജാഗ്രതയുണ്ടാവണമെന്ന് കലക്ടര്‍ നിര്‍ദ്ദേശിച്ചു.