: 2021 മാര്‍ച്ചില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസില്‍ കുറയാതെ ഗ്രേഡ് നേടിയവരും, സയന്‍സ് ഗ്രൂപ്പ് എടുത്ത് ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ പഠിക്കുന്നവരുമായ പട്ടികജാതി വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് റെഗുലര്‍ പഠനത്തോടൊപ്പം മെഡിക്കല്‍/എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷയ്ക്ക് പരിശീലനം നേടുന്നതിന് ധനസഹായം നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രതിവര്‍ഷം പതിനായിരം രൂപ നിരക്കില്‍ രണ്ട് വര്‍ഷത്തേക്ക് 20,000 രൂപയാണ് അനുവദിക്കുക. രക്ഷിതാവിന്റെ വാര്‍ഷിക വരുമാന പരിധി 4.5 ലക്ഷം രൂപയില്‍ കവിയരുത്. അര്‍ഹതയുള്ളവര്‍ ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, എസ്.എസ്.എല്‍.സി മാര്‍ക്ക് ലിസ്റ്റ്, ആധാര്‍, ബാങ്ക് പാസ്സ് ബുക്ക് എന്നിവയുടെ പകര്‍പ്പുകള്‍, സ്‌കൂളില്‍ നിന്നും എന്‍ട്രന്‍സ് പരിശീലന സ്ഥാപനത്തില്‍ നിന്നുമുള്ള സാക്ഷ്യപത്രം എന്നിവ സഹിതം നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫെബ്രുവരി 4 നകം ജില്ലയിലെ ബന്ധപ്പെട്ട ബ്ലോക്ക് പട്ടിക ജാതി വികസന ഓഫീസര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്. ഫോണ്‍ നമ്പര്‍ : കല്‍പ്പറ്റ - 04936 208099, പനമരം - 04935 220074, മാനന്തവാടി - 04935 241644, സു.ബത്തേരി - 04936 221644
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി