• Lisha Mary

  • March 7 , 2020

: കോഴിക്കോട്: ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കളക്ടറേറ്റില്‍ വിദഗ്ധ സംഘം അടിയന്തര യോഗം ആരംഭിച്ചു. വേങ്ങേരിയില്‍ പക്ഷി പനി സ്ഥിരീകരിച്ച വീട്ടിലും, വെസ്റ്റ് കൊടിയത്തൂര്‍ പരിസരത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവ് നിരീക്ഷണത്തിലാണ്. രോഗം ഇതുവരെ മനുഷ്യരിലേക്ക് പടര്‍ന്നിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ ചൂണ്ടിക്കാട്ടി. തുടര്‍ നടപടികള്‍ക്കായി കളക്ടേറ്റിലേക്ക് ഇരുപതിലധികം ഗുഡ്‌സ് വാഹനങ്ങള്‍ വിളിച്ചു വരുത്തിയിട്ടുണ്ട്. രോഗബാധയുണ്ടായ കോഴികളെ നീക്കം ചെയ്യാനാണിതെന്നാണ് സൂചന. മറ്റു കോഴികളെ കൊല്ലുന്നതടക്കമുള്ള കാര്യങ്ങളില്‍ യോഗത്തിന് ശേഷം തീരുമാനം ഉണ്ടാവും. ആരോഗ്യ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, റവന്യൂ വകുപ്പ്, പോലീസ് വകുപ്പ് എന്നിവയിലെ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മൃഗസംരക്ഷണ വകുപ്പ് അഞ്ച് അംഗങ്ങളുള്ള 25 ടീമുകളെയും സജ്ജമാക്കിയിട്ടുണ്ട്.