: ന്യൂയോര്‍ക്ക് ഫിലിം ക്രിട്ടിക്സ് സര്‍ക്കിള്‍ അവാര്‍ഡും എല്‍എ ഫിലിം ക്രിട്ടിക്സ് അവാര്‍ഡും കരസ്ഥമാക്കിയ പ്രമുഖ സംവിധായകന് എസ് എസ് രാജമൗലിക്ക് അഭിനന്ദനം അറിയിച്ച് പാന്‍ ഇന്ത്യന്‍ താരം പ്രഭാസ്. സോഷ്യല്‍ മീഡിയ പേജിലൂടെയാണ് അഭിനന്ദന പോസ്റ്റ് താരം പങ്കുവെച്ചത്. മികച്ച സംവിധായകനുള്ള പുരസ്കാരമാണ് രാജമൗലി സ്വന്തമാക്കിയത്. കൂടാതെ, മികച്ച സംഗീത സംവിധായകനുള്ള എല്‍എ ഫിലിം ക്രിട്ടിക്സ് പുരസ്കാരം സ്വന്തമാക്കിയ കീരവാണിക്കും താരം അഭിനന്ദനം അറിയിച്ചു. താരത്തിൻ്റെ അഭിനന്ദന പോസ്റ്റിന് രാജമൗലി നന്ദി രേഖപ്പെടുത്തി. "ഞാൻ പോലും വിശ്വസിച്ചിട്ടില്ലാത്ത എന്റെ രാജ്യാന്തര അംഗീകാരത്തിൽ താങ്കൾ വിശ്വാസമർപ്പിച്ചതിന് നന്ദി" എന്നാണ് രാജമൗലി സോഷ്യൽ മീഡിയയിൽ രേഖപ്പെടുത്തിയത്. രാജമൗലി- പ്രഭാസ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ബാഹുബലി ലോകമെമ്പാടും ശ്രദ്ധനേടിയ ചിത്രമായിരുന്നു. കൃതി സനൂന്- പ്രഭാസ് താരജോഡികളായി എത്തുന്ന ആദിപുരുഷ്, ദീപിക നായികയായി എത്തുന്ന പ്രോജക്ട് കെ, സ്പിരിറ്റ്, സലാര്‍ എന്നിവയാണ് പ്രഭാസിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി