ബത്തേരി : നീലഗിരി കോളേജിൽ 7-ാമത് ബിരുദദാന ചടങ്ങ്, 2022 ആഗസ്റ്റ് 13 ശനിയാഴ്ച കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു. പരിപാടിയിൽ മുഖ്യ അതിഥികളായി, തമിഴ്നാട് സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ആൻഡ് ടെക്നോളജിയിലെ, മെമ്പർ സെക്രട്ടറി ഡോ. ആർ ശ്രീനിവാസൻ, കേരള യൂണിവേ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ് ആൻഡ് ഇന്നോവഷൻസിലെ വൈസ് ചാൻസലർ, ഡോ. സജി ഗോപിനാഥ് എന്നിവർ പങ്കെടുത്തു. സമ്മേളനത്തിൽ യൂണിവേഴ്സിറ്റി റാങ്ക് ജേധാക്കളുൾപ്പെടെ 600 ഓളം ബിരുദ ബിരുധാനാന്തര ധാരികളെയും മുഖ്യാധിതികളായ ഡോ. ആർ. ശ്രീനിവാസൻ, ഡോ. സജി ഗോപിനാഥ് എന്നിവരിൽ നിന്നും ബിരുദം സ്വീകരിച്ചു. പുതിയ കാലത്തെ എല്ലാ വെല്ലുവിളികളെയും നേരിടാൻ സജ്ജരാകാനുള്ള സർവ്വസൗകര്യങ്ങളും മനോഹരമായി ഈ ക്യാമ്പസിൽ സമ്മേളിച്ചിട്ടുണ്ടെന്നും ആ ഊർജം മുതലെടുത്ത് ലോകത്തിനു മാതൃകയാകുന്നു വ്യക്തിത്വങ്ങളാവണം ഓരോരുത്തരും എന്ന് മുഖ്യാതിഥി വിദ്യാർത്ഥികളെ ഉണർത്തി. ജീവിതത്തിലുടനീളം പഠനം തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോളേജ് അഡ്വൈസറി ബോർഡ് ചെയർമാൻ കൂടിയായ ഡോ. സജി ഗോപിനാഥ് സർ നീലഗിരി നിങ്ങളെ പഠിപ്പിച്ച നല്ല പാഠങ്ങളും മൂല്യങ്ങളും ജീവിതത്തിലുടനീളം കൂടെകൂട്ടണമെന്നും മനസ്സിന്റെ നല്ല ഉൾവികളെ എന്നും ചെവികൊള്ളണമെന്നും വിദ്ധ്യാർഥികളെ ഓർമപ്പെടുത്തി. ജീവിതത്തിലെ ഏതു വഴിത്തിരിവിലും ഈ ക്യാമ്പസ് നിങ്ങളുടെ കൂടെ ഉണ്ടാവുമെന്നും ക്യാമ്പസിലെ പൊതു സൗകര്യങ്ങൾ എന്നും അലുംനികൾക്ക് തുറന്നു വെച്ചിരിക്കുമെന്നും നീലഗിരി കോളേജ് എം.ഡി റാശിദ് ഗസ്സാലി പറഞ്ഞു. പ്രിൻസിപ്പൽ ജി. സെന്തിൽകുമാർ അധ്യക്ഷത വഹിച്ച കോളേജ് ഓഡിറ്റോറിയത്തിലെ നിറഞ്ഞ സദസ്സിന് അക്കാദമിക് ഡീൻ പ്രൊഫ. മോഹൻ ബാബു നന്ദി പ്രകാശിപ്പിച്ചു. കോളേജിലെ വിവിധ വകുപ്പ് മേധാവികൾ, വിദ്യാർഥികൾ രക്ഷിതാക്കൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി