• admin

  • June 17 , 2022

താളൂർ : നീലഗിരി ജില്ലയിലെ പിന്നാക്ക പ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസ മേഖലയിൽ പഠനം തുടരാൻ സഹായിക്കുകയെന്ന ദൗത്യം ഏറ്റെടുത്ത് പ്രവർത്തിക്കുകയാണ് കരിയർ ഡവലപ്പ്മെൻറ് ട്രസ്റ്റ്. കഴിഞ്ഞ വർഷങ്ങളിലും അനേകം വിദ്യാർത്ഥികൾക്ക് ലക്ഷക്കണക്കിന് രൂപയുടെ സ്കോളർഷിപ്പ് നൽകി, അവരെ *നീലഗിരി കോളജ്* ഉൾപ്പെടെയുള്ള വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉപരിപഠനത്തിനു സഹായിക്കാൻ ട്രസ്റ്റിന് കഴിഞ്ഞിട്ടുണ്ട്. ഇക്കാര്യത്തിൽ *നീലഗിരി, വയനാട്* ജില്ലകളിലെ വിദ്യാർത്ഥികൾക്ക് പ്രത്യേക പരിഗണന നൽകി വരുന്നു. ഈ വർഷവും *പ്ലസ് ടു* കഴിഞ്ഞ വിദ്യാർത്ഥികൾക്കായി *എ.പി.ജെ. അബ്ദുൾ കലാം ടാലൻറ് സെർച്ച് പരീക്ഷയിലൂടെ* അർഹരായ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് പരീക്ഷ നാളെ നീലഗിരി കോളേജ്‌ ക്യാമ്പസിൽ വെച്ച് നടക്കും. പരീക്ഷയിൽ വിജയം നേടുന്ന വിദ്യാർത്ഥികൾക്ക് അവരുടെ മാർക്ക് അനുസരിച്ച് *'സ്വർണമെഡലും ക്യാഷ് പ്രൈസും’* ഉൾപ്പെടെ നിരവധി സമ്മാനങ്ങൾ നൽകുന്നു. കൂടാതെ വിജയികൾക്ക് *നീലഗിരി കോളേജിൽ ഉപരിപഠന സ്‌കോളർഷിപ്പ്, സിവിൽ സർവ്വീസ് പരീക്ഷാ പരിശീലനം, തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വിവിധ നൈപുണി പരിശീലനം, കരിയർ ഗൈഡൻസ്* എന്നിവക്കുള്ള അവസരമൊരുക്കും. ഉപരിപഠനം ആഗ്രഹിക്കുന്ന, പ്ലസ്‌ടു ഈവർഷം പരീക്ഷ എഴുതിയ വിദ്യാർത്ഥികൾ ഈ സുവർണ്ണാവസരം പ്രയോജനപ്പെടുത്താവുന്നതാണ് . *കൂടുതൽ വിവരങ്ങൾക്ക്* 7598331996 9488186999 *Registration Link* https://forms.gle/w4arYa64UETf85rKA