• admin

  • September 23 , 2022

കൽപ്പറ്റ : നിസ്കാരത്തിന് പള്ളിയിലേക്ക് പോയ കാൽനടയാത്രക്കാരൻ കാറിടിച്ച് മരിച്ചു. കമ്പളക്കാട് പള്ളിമുക്കിൽ വൈത്തലപറമ്പൻ മുഹമ്മദ് സലീം (53) ആണ് മരിച്ചത്. രാവിലെ പ്രഭാത നിസ്സ്കാരത്തിനായി പള്ളിയിലേക്ക് നടന്നു പോകുകയായിരുന്ന സലീമിനെ ബാംഗ്ലൂരിൽ നിന്നും വരികയായിരുന്ന സ്വിഫ്റ്റ് കാർ പള്ളിമുക്ക് പള്ളിയുടെ സമീപത്തുവച്ച് ഇടിക്കുകയായിരുന്നു. കാറിൽ തിരൂർ സ്വദേശികളായ നാലു യുവാക്കൾ ഉണ്ടായിരുന്നു. ഡ്രൈവർ ഉറങ്ങിപോയതാണ് അപകട കാരണമെന്നാണ് കരുതുന്നത്.