• Lisha Mary

  • April 1 , 2020

കോട്ടയം : മാര്‍ച്ച് 18ന് നടന്ന നിസാമുദ്ദീന്‍ മത സമ്മേളനത്തില്‍ കോട്ടയം ജില്ലയില്‍ നിന്ന് പങ്കെടുത്തവരുണ്ടെങ്കില്‍ കണ്‍ട്രോള്‍ റൂമില്‍ (നമ്പര്‍ 1077) ബന്ധപ്പെടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ് അറിയിച്ചു. മാര്‍ച്ച് 18ന് മത സമ്മേളനത്തില്‍ പങ്കെടുത്തവരാരും കോട്ടയം ജില്ലയില്‍ എത്തിയതായി ഇതുവരെ വിവരം ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കൊറോണ പ്രതിരോധത്തന്റെ ഭാഗമായി ജില്ലയില്‍ ഹോം ക്വാറന്റൈനില്‍ കഴിയുന്നവരില്‍ നിസാമുദ്ദീന്‍ സന്ദര്‍ശിച്ച് മാര്‍ച്ച് 10ന് മടങ്ങിയെത്തിയ 12 പേരുണ്ട്. ഈരാറ്റുപേട്ട(ആറു പേര്‍), കാഞ്ഞിരപ്പള്ളി(മൂന്നു പേര്‍), അതിരമ്പുഴ(ഒരാള്‍), കുമ്മനം(ഒരാള്‍) എന്നീ മേഖലകളില്‍ നിന്നുള്ളവരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇവരില്‍ ആരിലും രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല. എങ്കിലും ഏപ്രില്‍ ഏഴുവരെ ഇവര്‍ നിരീക്ഷണത്തില്‍ തുടരും.