തിരുവനന്തപുരം : സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ ജില്ലാ പഞ്ചായത്തുകളുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്മെന്റ് കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ 14ാമത് സംസ്ഥാനതല കലാകായികമേളയായ 'നിറവ് 2020'ന്റെ ഉദ്ഘാടനം ഡി.കെ.മുരളി എം.എല്‍.എ നിര്‍വഹിച്ചു. നെടുമങ്ങാട് ഗവണ്മെന്റ് ടെക്നിക്കല്‍ ഹൈസ്കൂളില്‍ നടന്ന ചടങ്ങില്‍ നെടുമങ്ങാട് മുനിസിപ്പാലിറ്റി ചെയര്മാന് ചെറ്റച്ചല്‍ സഹദേവന് അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ 17 ഗവണ്മെന്റ് കൊമേഴ്സ്യല്‍ ഇന്സ്റ്റിറ്യൂട്ടുകളില് നിന്നായി 900 വിദ്യാര്‍ഥികളാണ് കലാകായിക മേളയില്‍ പങ്കെടുക്കുന്നത്. ഇത് രണ്ടാം തവണയാണ് തിരുവനന്തപുരം ജില്ല ജിസിഐ ഫെസ്റ്റിന് വേദിയാവുന്നത്. പ്രതിഭാശാലികള്‍ക്ക് തങ്ങളുടെ കലാകായിക വാസനകള്‍ പ്രകടിപ്പിക്കാന്‍ സഹായകമാവുന്ന ഇത്തരം കലോത്സവങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ഡി.കെ.മുരളി എം.എല്‍.എ.പറഞ്ഞു. ഉദ്ഘാടന സമ്മേളത്തിനു ശേഷം നാല് വേദികളിലായി അരങ്ങേറിയ കലാമേളയില്‍ വിവിധ ഗവണ്മെന്റ് കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലെ പ്രതിഭകള്‍ മാറ്റുരച്ചു. ഇന്നും കലാമത്സരങ്ങള്‍ സംഘടിപ്പിക്കും. വൈകുന്നേരം ഏഴ് മണിയ്ക്ക് നടക്കുന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം സി. ദിവാകരന് എം.എല്‍.എ.നിര്‍വഹിക്കും.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി