• Lisha Mary

  • April 14 , 2020

തിരുവനന്തപുരം :

രാജ്യത്ത് മെയ് മൂന്ന് വരെ ലോക്ക് ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ നാളെ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വരുന്നതുവരെ നിലവിലുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റ അറിയിച്ചു. 

പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വരുന്ന മുറയ്ക്ക് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മെയ് മൂന്നു വരെ നീട്ടിയതായി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്തിരുന്നു. ഏപ്രില്‍ 20 വരെ കടുത്ത നിയന്ത്രണങ്ങള്‍ തുടരുമെന്നാണ് പ്രധാനമന്ത്രി അറിയിച്ചിരിക്കുന്നത്.