• Lisha Mary

  • April 21 , 2020

കല്‍പ്പറ്റ : ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളോടെ ജില്ലയില്‍ കടകള്‍ തുറക്കാന്‍ തീരുമാനമായി. ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുല്ലയുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. അനുവദിച്ചിരിക്കുന്ന ദിവസങ്ങളില്‍ മാത്രമാകും കടകള്‍ തുറക്കുക.

  • കമ്പി, സിമന്റ് സ്റ്റീല്‍ പൈപ്പ്, സ്‌ക്വയര്‍ പൈപ്പ്, എന്നിവ മാത്രം വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങള്‍ എല്ലാ ദിവസവും തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്. രാവിലെ 7 മണി മുതല്‍ 5 PM വരെ.
  • പെയിന്റ്, ടൈല്‍, ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍, പ്ലംബിംഗ് സാധനങ്ങള്‍, ഗൃഹനിര്‍മ്മാണത്തിനുപയോഗിക്കുന്ന മറ്റ് സാധന സാമഗ്രികള്‍, അലൂമിനിയം ഫാബ്രിക്കേഷന്‍ കടകള്‍ എന്നിവ തിങ്കള്‍ ,ബുധന്‍ ,വെള്ളി എന്നീ ദിവസങ്ങളില്‍ മാത്രം തുറന്ന് പ്രവര്‍ത്തിക്കാം രാവിലെ 7 മണി മുതല്‍ വൈകിട്ട് 5 മണി വരെ.
  • കൃഷി മേഖലയില്‍ ഉപയോഗിക്കുന്ന ചൂടി ,കയര്‍, തൂമ്പ, കേര വള്ളി, പ്ലാസ്റ്റിക് ഷീറ്റ്, മുതലായവില്‍ക്കുന്ന കടകള്‍ തിങ്കളാഴ്ചകളില്‍ മാത്രം 10 മണി മുതല്‍ 3 മണി വരെ തുറക്കാം
  • ജില്ലയിലെ ചെരുപ്പ് കടകള്‍ ചൊവ്വാഴ്ചകളില്‍ മാത്രം 10 മണി മുതല്‍ 3 മണി വരെ തുറക്കാം
  • തറയില്‍ വിരിക്കുന്ന മാറ്റ്, പ്ലാസ്റ്റിക് ഷീറ്റുകള്‍ മുതലായ വില്‍ക്കുന്ന റെക്‌സിന്‍ ഷോപ്പുകള്‍ എന്നിവ ശനിയാഴ്ചകളില്‍ മാത്രം 10 മണി മുതല്‍ 3 മണി വരെ പ്രവര്‍ത്തിക്കാം
  • ജില്ലയിലെ വസ്ത്രവ്യാപാര സ്ഥാപനങ്ങള്‍ മുഴുവന്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുമായി ചര്‍ച്ച നടത്തിയെങ്കിലും വിഷയം സര്‍ക്കാരുമായി ബന്ധപ്പെട്ട് തീരുമാനമറിയിക്കാമെന്ന് കലക്ടര്‍ ഉറപ്പ് നല്‍കി, എന്നാല്‍ കുട്ടികളുടെ വസ്ത്രങ്ങള്‍, ഇന്നര്‍വെയറുകള്‍, തോര്‍ത്ത്, കൈലി എന്നിവ മാത്രം വില്‍ക്കുന്ന ചെറിയ കടകള്‍ വ്യാഴാഴ്ചകളില്‍ മാത്രം 10 മണി മുതല്‍ 3 മണി വരെ തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്.
തുറന്ന് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും നിഷ്‌കര്‍ഷിക്കുന്ന എല്ലാ മുന്‍കരുതലുകളും പാലിക്കപ്പെടേണ്ടതാണ് കലക്ട്രേറ്റില്‍ നടന്ന ചര്‍ച്ചയില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ പ്രസിഡന്റ് കെ.കെ വാസുദേവന്‍, ജില്ലാ ട്രഷറര്‍ ഇ ഹൈദ്രു കല്‍പ്പറ്റ, വൈസ് പ്രസിഡന്റ് കെ ഉസ്മാന്‍ മാനന്തവാടി, ഡപ്യൂട്ടി കലക്ടര്‍ അജീഷ് കെ, എന്നിവര്‍ പങ്കെടുത്തു