• admin

  • February 1 , 2022

കല്‍പ്പറ്റ : കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂളിന് സമീപം ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിനിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു. കല്‍പ്പറ്റ ബൈപാസ് റോഡില്‍ താമസിക്കുന്ന കുന്നുമ്മല്‍ ധനൂപ് (33) ആണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. സഹയാത്രികന്‍ കല്‍പ്പറ്റ സ്വദേശിയും ഫോട്ടോഗ്രാഫറുമായ ജാംഷീറിനെ പരിക്കുകളോടെ മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. വിദേശത്തായിരുന്ന ധനൂപ് കഴിഞ്ഞ മാസമാണ് നാട്ടില്‍ വന്നത്.ആര്‍ടിഒ ഓഫീസ് മുന്‍ ജീവനക്കാരന്‍ സുബ്രഹ്മണ്യനാണ് ധനീഷിന്റെ പിതാവ്. മാതാവ്: വിലാസിനി. ഭാര്യ: ഐശ്വര്യ. മകന്‍: പ്രിലോഗ്. ദിലീപ്, ധന്യ എന്നിവര്‍ സഹോദരങ്ങളാണ്.