• admin

  • February 4 , 2022

: പിണറായി സർക്കാരിന്റെ ഭരണത്തിൽ ലൈംഗിക പീഡനങ്ങളും കൊലപാതകങ്ങളും മയക്കുമരുന്ന് വ്യാപാരവും വർധിക്കുകയാണ്. സൈബർ കുറ്റകൃത്യങ്ങളും വർദ്ധിക്കുന്നു.2020-ൽ 426 സൈബർ കുറ്റകൃത്യങ്ങളാണ് രജിസ്റ്റർ ചെയ്തതെങ്കിൽ 2021-ൽ അത് 903 കേസുകളായി ഉയർന്നു.പോക്സോ കേസുകളുടെ വർധന ആരെയും ഞെട്ടിക്കുന്നതാണ്. 28 പോക്സോ കോടതികൾ കൂടി സ്ഥാപിക്കുവാൻ മന്ത്രിസഭ തീരുമാനമെടുത്തിരിക്കുന്നു എന്നതിൽ നിന്നും ഇത് ബോധ്യമാകും. ഇതോടെ പോക്സോ കേസുകൾ കൈകാര്യം ചെയ്യാൻ 56 കോടതികളാകും.   അടുത്തകാലത്താണ് കൊടകരയിൽ വെച്ച് ചരക്കുലോറിയിൽ കൊണ്ടുവന്ന 460 കിലോ കഞ്ചാവ് പിടിച്ചെടുത്തത്. വിമാനത്താവളങ്ങളിലൂടെ സ്വർണ്ണക്കടത്ത് വ്യാപകമായി നടന്നു കൊണ്ടിരിക്കുകയാണ്.10 ശതമാനം പോലും കണ്ടെത്താൻ അധികാരികൾക്ക് കഴിയുന്നില്ല. ഗുണ്ടാ സംഘങ്ങളുടെ വിളയാട്ടം വലിയ തോതിൽ വർദ്ധിച്ചിരിക്കുന്നു. കോട്ടയത്തെ ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയിൽ 19 വയസ്സ് മാത്രമുള്ള ഷാൻ ബാബുവിനെ തല്ലിക്കൊന്ന് പോലീസ് സ്റ്റേഷന് മുന്നിൽ കൊണ്ടിട്ട സംഭവത്തിൽ കാപ്പ ചുമത്തി ജില്ലയിൽ നിന്ന് നാടുകടത്തിയ റൗഡി ആണ് ശിക്ഷയിൽ ഇളവ് നേടി കോട്ടയത്തെത്തി കൊലപാതകം നടത്തിയത്. ഗുണ്ടാസംഘങ്ങൾ അഴിഞ്ഞാടുകയാണ്. സർക്കാർ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നവർ അത് അഭിമാനമായി കരുതുന്ന നിലയിലേക്ക് പ്രശ്നം വഷളായിരിക്കുന്നു.   നാസ്തികനായ പിണറായി, സർക്കാർ ഖജനാവ് കാലിയാക്കിക്കൊണ്ട് ഉലകം ചുറ്റും വാലിബനായി ഭാര്യയോടൊപ്പം സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.തന്റെ സ്ഥാനം ഒരു ആഘോഷമാക്കി അദ്ദേഹം മാറ്റുകയാണ്.കൊറോണ ബാധിച് നാശത്തിൽ എത്തിയ കേരളത്തിൽ നിൽക്കുന്നത് പോലും അദ്ദേഹത്തിന് ഇഷ്ടമില്ല.ചികിത്സ എന്ന് പറഞ്ഞ് അമേരിക്കയിലേക്ക് പോയ അദ്ദേഹം ഇപ്പോൾ ഗൾഫ് നാടുകളിൽ കറങ്ങി നടക്കുകയാണ്. ജപ്പാൻ യാത്ര കഴിഞ്ഞപ്പോൾ ആ രാജ്യം ഉപേക്ഷിച്ച് കെ -റെയിൽ പദ്ധതിയുമായി പിണറായി എത്തി.ആ ആക്രി സാധനം വേണ്ട എന്ന് കേരളത്തിലെ മുഴുവൻ ജനങ്ങളും പറഞ്ഞിട്ടും പിണറായി ശ്രദ്ധിക്കുന്നില്ല. കെ -റെയിൽ പ്രചാരണത്തിനായി ഖജനാവിൽ നിന്നും കോടികൾ മുടക്കുകയാണ്.   99% ദൈവ വിശ്വാസികളുള്ള നാട്ടിൽ നാസ്തികനായ പിണറായി അധികാരമേറ്റെടുത്തതിനു ശേഷം ദൈവനിഷേധം തൊഴിലാക്കി മാറ്റിയിരിക്കുകയാണ്. അതിന്റെ ഭാഗമായി പരിപാവനമായി ജനം കരുതുന്ന ശബരിമല അയ്യപ്പ സന്നിധിയിലേക്ക് വിശ്വാസത്തിന് വിരുദ്ധമായി സ്ത്രീകളെ പ്രവേശിപ്പിക്കാനും തന്റെ പോലീസിനെ വിനിയോഗിച്ചു. ഇത് ഹൈന്ദവ വിശ്വാസികളോടുള്ള അവഹേളനമാണ്. കൊറോണയുടെ പേരിൽ ഞായറാഴ്ച ദിവസം മാത്രം ലോക്ക്ഡൗൺ പ്രഖ്യാപിച്ച് പള്ളികൾ മുഴുവൻ പൂട്ടിച്ച് ക്രിസ്ത്യാനികളുടെ പ്രാർത്ഥന സ്വാതന്ത്രത്തെ തടഞ്ഞിരിക്കുകയാണ്.ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഞായറാഴ്ച പള്ളിയിൽ പോയി കുർബാന കാണുന്നവരാണ്. വിശുദ്ധ കുർബാന കാണുന്നതിൽ നിന്നും പള്ളി പൂട്ടിയതിലൂടെ ദൈവനിഷേധം ക്രൈസ്തവർക്കെതിരെയും ആരംഭിച്ചിരിക്കുന്നു. പാർട്ടി സമ്മേളനങ്ങൾക്ക് 500 ന് മുകളിൽ ആളുകൾ പങ്കെടുക്കുമ്പോൾ മോസ്ക്കുകളിൽ പ്രാർത്ഥനയ്ക്ക് 20 പേർ മാത്രം മതി എന്ന് പറയുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ല. ഈ നാസ്തിക ഭരണം അവസാനിപ്പിക്കാൻ ജനം മുന്നിട്ടിറങ്ങണമെന്ന് അഭ്യർത്ഥിക്കുന്നു...