• Lisha Mary

  • April 18 , 2020

ന്യൂഡല്‍ഹി : ദേശീയ പാതകളില്‍ ഏപ്രില്‍ 20 മുതല്‍ ടോള്‍ പിരിവ് ആരംഭിക്കാന്‍ എന്‍എച്ച്എഐ നടപടികള്‍ ആരംഭിച്ചു. ലോക്ക്ഡൗണ്‍ അവസാനിക്കുന്നത് മെയ് മൂന്നിനാണെങ്കിലും 20 മുതല്‍ തന്നെ ടോള്‍ പിരിക്കാനാണ് തീരുമാനം. ദേശിയപാത അതോറിറ്റി നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ഈ നീക്കമെന്നാണ് സൂചന. രാജ്യത്ത് കോവിഡ് വ്യാപനം തടയുന്നതിന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോഴാണ് ദേശീയ പാതകളിലെ ടോള്‍ പിരിവും നിര്‍ത്തിയത്.