• admin

  • January 27 , 2020

വിശാഖപട്ടണം : റിപ്പബ്ലിക്ക് ദിനത്തില്‍ ദേശീയ പതാക തലകീഴായി ഉയര്‍ത്തി ആന്ധ്രാപ്രദേശ് മന്ത്രി. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ വന്‍രോഷമാണ് മന്ത്രിക്കെതിരെ ഉയരുന്നത്. വിശാഖപട്ടണത്ത് നടന്ന ആഘോഷത്തിനിടെയാണ് ആന്ധ്ര ടൂറിസം മന്ത്രി അവന്തി ശ്രീനിവാസ് ദേശീയ പതാക തലകീഴായി ഉയര്‍ത്തിയത്. പതാക ഉയര്‍ത്തി ദേശീയ ഗാനം തീരുന്നതുവരെ ഇക്കാര്യം ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല. പിന്നീടാണ് ഗുരുതര പിഴവ് അധികൃതര്‍ ശ്രദ്ധിക്കുന്നത്. തലകീഴായി പതാക ഉയര്‍ത്തുകയും അതിനെ സല്യൂട്ട് ചെയ്യുകും ചെയ്ത മന്ത്രി സംഭവം വിവാദമായപ്പോള്‍ സംഘാടകരോട് പൊട്ടിത്തെറിച്ചു. പതാക കൊടിമരത്തില്‍ സ്ഥാപിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും മന്ത്രിയും പാര്‍ട്ടിയും ആവശ്യപ്പെട്ടിരിക്കുകയാണ്.