കൽപ്പറ്റ : ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ വാർഷികത്തി നോടനുബന്ധിച്ച് ദേശീയ കലാ സംസ്കൃതി വയനാട് ജില്ലയിൽ സ്കൂൾ കോളേജ് വിദ്യാർത്ഥികളായി മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഒമ്പതാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി പ്രസംഗമത്സരവും കോളേജ് വിദ്യാർഥികൾക്കായി ഉപന്യാസമത്സരവും അഞ്ചാം ക്ലാസ് മുതൽ ഏഴാം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് ആയി ദേശീയ ഗാന മത്സരവും ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി ചിത്ര രചന മത്സരവും സംഘടിപ്പിക്കുന്നു, ഓരോ മത്സരത്തിനും ഒരു സ്ഥാപനത്തിൽ നിന്ന് രണ്ടുപേർക്ക് വീതം പങ്കെടുക്കാവുന്നതാണ്, ദേശീയ ഗാനം മത്സരത്തിന് പരമാവധി ഏഴു പേർക്ക് പങ്കെടുക്കാവുന്നതാണ്. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ പ്രധാന അധ്യാപകൻ/ പ്രിൻസിപ്പലിന്റെ സാക്ഷ്യപത്രവുമായി ഓഗസ്റ്റ് പതിമൂന്നാം തീയതി രാവിലെ 9 മണിക്ക് പനമരം പച്ചിലക്കാട് ഉള്ള ഡോ: എ പി ജെ പബ്ലിക് സ്കൂളിൽ എത്തിച്ചേരുക. ഗവർമെന്റ് / പ്രൈവറ്റ് വ്യത്യാസമില്ലാതെ എല്ലാ സിലബസ്സിലുള്ള വിദ്യാർത്ഥികൾക്കും മുകളിൽ പറഞ്ഞ മത്സരങ്ങളിൽ പങ്കെടുക്കാവുന്നതാണ് മുൻകൂട്ടി രജിസ്റ്റർ ചെയ്യുവാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് അതിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് പ്രോഗ്രാം ഡയറക്ടർ ഷാജി ചെറിയാനെയോ ദേശീയ കലാ സംസ്കൃതി സംസ്ഥാന സെക്രട്ടറി വന്ദന ഷാജുവിനെയോ ബന്ധപ്പെടുക, 9656346376, 8257836526.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി