• admin

  • October 4 , 2022

കൽപ്പറ്റ : കേരള കെൻ യു - റിയു കരാട്ടെ ഡോ അസോസിയേഷന്റെ നേതൃത്വത്തിൽ കൽപറ്റ കെൻ യു - റിയു കരാട്ടെ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് ദേശീയ റഫറി സെമിനാർ നടത്തി. .ലോക കരാട്ടെ ഫെഡറേഷന്റെ പുതിയ നിയമങ്ങളെ കുറച്ച് ഡബ്യു.കെ. എഫ് ജഡ്ജും, സൗത്ത് ഇന്ത്യൻ കരാട്ടെ ഫെഡറേഷന്റെ റഫറി കമ്മീഷൻ പ്രസിഡണ്ടുമായ ഷിഹാൻ സന്താന കൃഷ്ണൻ (തമിഴ്നാട് ) ക്ലാസുകൾ നടത്തി. കൽപറ്റ മുനിസിപ്പൽ ചെയർമാൻ കേയംതൊടി മുജീബ് ഉത്ഘാടനം ചെയ്തു. ക്യോഷി ഗിരീഷ് പെരുന്തട്ട സ്വാഗതം പറഞ്ഞു. ക്യോഷി സക്കീർ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. സെൻസായി, അനിൽ കുമാർ , സെൻസായി സുനിൽകുമാർ , സുബൈർ ഇള കുളം, സാജിദ് . എൻ സി , സി.കെ നൗഷാദ് , ബൈജു പി.സി, ശ്യാം മോഹൻ , മുസ്തഫ.എ.പി, ജംഷീർ, പ്രസാദ് ആലഞ്ചേരി, ജയിൻ മാത്യു, എന്നിവർ സംസാരിച്ചു.