ഏച്ചോം : ആദിവാസി നാട്ടറിവ് പഠനകേന്ദ്രത്തിന്റെ 26-ാം ജൂബിലി സമാപന വാർഷികവും ആദിവാസി ഗ്രാമോത്സവവും സമാപിച്ചു. പനമരം മാത്തൂർ ആദിവാസി ഊരിൽ കൊടിയേറ്റത്തോടെ ആരംഭിച്ച നാലു ദിവസം നീണ്ടുനിന്ന പരിപാടികൾ മെയ് 8-ന് സാംസ്കാരിക സമ്മേളനത്തോടെ സമാപനം കുറിച്ചു. ഗ്രാമോത്സവത്തിന്റെ പ്രധാന ദിനം ആയ ഞായറാഴ്ച ആദിവാസി തനതു കലയെ പ്രോത്സാഹിപ്പിക്കുവാൻ അഖില വയനാട് കയവും കളിയും മത്സരം സംഘടിപ്പിച്ചു. 11 സംഘങ്ങൾ മത്സരത്തിൽ പങ്കെടുത്തു. സാംസ്കാരിക സമ്മേളനത്തിന് മുന്നോടിയായി നടത്തിയ ഘോഷയാത്രയിൽ വിവിധ ഊരുകളിൽ നിന്നു നിരവധി പേർ പങ്കെടുത്തു. പനമരം പഞ്ചായത്തു പ്രസിഡൻറ് ആസ്യ ടീച്ചറുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ഫാ. ജോർജ് തേനാടികുളം എസ് ജെ ഉദ്ഘാടനം ചെയ്തു. ഫാ. ബേബി ചാലിൽ എസ് ജെ ഫാ. സ്റ്റാൻസ്വാമി അനുസ്മരണവും, ഫോട്ടോ അനാച്ഛാദനവും നിർവഹിച്ചു. കനവ് സ്ഥാപക ഡയറക്ടർ ശ്രീ. കെ. ജെ. ബേബി,ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ജുനൈദ് കൈപ്പാണി എന്നിവർ മുഖ്യപ്രഭാഷണം നടത്തി. സമ്മേളനത്തിൽ വച്ചു ആദിവാസി മൂപ്പന്മാരെയും യുവകാലകരന്മാരെയും മികച്ച വിജയം നേടിയ എസ്എസ്എൽസി, പ്ലസ് 2 വിദ്യാർഥികളെയും ആദരിച്ചു. വൈസ് പ്രൊവിൻഷ്യൽ ഫാ ജോ മാത്യു എസ് ജെ, പ്രശസ്ത എഴുത്തുകാരനും സാമൂഹിക പ്രവർത്തകനും ആയ ശ്രീ ഏചോം ഗോപി, ഫാ ജേക്കബ് എസ് ജെ, ഫാ ബിജു എസ് ജെ, തുടി ഡയറക്ടർ ഫാ സാൽവിൻ എസ് ജെ, വാർഡ് മെമ്പർ അജയ് പനമരം, ശ്രീ തോമസ് വി ടി, ആദിവാസി വനിതാ പ്രസ്ഥാനം പ്രസിഡൻറ് ശ്രീമതി അമ്മിണി വയനാട്, ശ്രീ അപ്പു എ കെ. എന്നിവർ പ്രസംഗിച്ചു. തുടർന്നു വിവിധ ആദിവാസി സമൂഹങ്ങളുടെ നാട്ടറിവ്, ഗോത്രകലാ വിരുന്നും, അട്ടപ്പാടി ആദികലാസഘം നാടൻ കലകൾ, അറിവുട ബോർഡിങ് വിദ്യാർഥികളുടെ കലാസന്ധ്യ, നാട്ടരങ്ങു തുടി കലാസംഘം നാടൻ പാട്ടുകൾ എന്നിവ നടത്തപ്പെട്ടു. തുടി ഗ്രാമോത്സവം ആദിവാസി ഗോത്രപൂജയോടെ സമാപിച്ചു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി