• Lisha Mary

  • March 14 , 2020

തിരുവനന്തപുരം :

corona

തിരുവനന്തപുരത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ റൂട്ട്മാപ്പ് പുറത്തുവിട്ടു. തിരുവനന്തപുരത്ത് എത്തിയ ശേഷം രോഗബാധ സ്ഥിരീകരിക്കപ്പെട്ടയാള്‍ പൊതുജനങ്ങളുമായി സമ്പര്‍ക്കം ഉണ്ടാകുന്ന രീതിയില്‍ നഗരങ്ങളിലൂടെ യാത്ര ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിലാണ് ഇവരുടെ സഞ്ചാരപാത പുറത്തുവിട്ടത്.  തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ഇവരെ പറഞ്ഞുവിട്ടെങ്കിലും ഇവര്‍ പുറത്തിറങ്ങി നടന്നു. 

യു.കെയില്‍ നിന്ന് ബഹ്‌റൈന്‍ വഴി തിരുവനന്തപുരത്ത് എത്തിയ പേട്ട സ്വദേശി കടകളിലടക്കം പോയിട്ടുണ്ട്. 

വെള്ളനാട് സ്വദേശിയായ മറ്റൊരാള്‍ ഇറ്റലിയില്‍ നിന്ന് 10ാം തിയ്യതിയാണ് തിരുവനന്തപുരത്ത് എത്തിയത്. ഇയാളുടെ സഞ്ചാരപാതയും പുറത്തുവിട്ടു.