അഞ്ചാംമൈൽ : വിദ്യാഭ്യാസ മേഖലയിൽ പുതിയ സാധ്യതകൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ THARUVANA PLUS – EDUNEXT പദ്ധതിക്ക് തുടക്കമായി.പദ്ധതിയുടെ ലോഗോ ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ഷംസുദ്ദീൻ പ്രകാശനം ചെയ്തു.കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളും പുതിയ പഠന-തൊഴിൽ സാധ്യതകളും വിദ്യാർത്ഥികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് EduNext പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
തരുവണയിലെ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ മേഖലയിലെ പുതിയ അവസരങ്ങളും സാധ്യതകളും പരിചയപ്പെടുത്തുന്നതിനായി THARUVANA PLUS – EDUNEXT പദ്ധതിക്ക് തുടക്കമായി.വിവിധ മേഖലകളിലെ പഠന-തൊഴിൽ സാധ്യതകളെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസുകൾ,സെൻട്രൽ യൂണിവേഴ്സിറ്റികളിലെ അവസരങ്ങൾ പരിചയപ്പെടുത്തുന്ന ക്ലാസുകൾ തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കും.
വിദ്യാർത്ഥികളുടെ കഴിവുകളും അഭിരുചികളും തിരിച്ചറിഞ്ഞ് അവർക്ക് അനുയോജ്യമായ വിദ്യാഭ്യാസ മേഖലകൾ തിരഞ്ഞെടുക്കാൻ സഹായിക്കുന്ന വിവിധ പ്രവർത്തനങ്ങളും EduNext-ന്റെ ഭാഗമായി നടപ്പാക്കും.വിദ്യാഭ്യാസ രംഗത്തെ പുതിയ സാധ്യതകളിലേക്ക് വിദ്യാർത്ഥികളെ നയിക്കുന്നതിനുള്ള പുതിയ തുടക്കമായാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
