• Lisha Mary

  • April 13 , 2020

ചെന്നൈ : കൊറോണ വൈറസ് വ്യാപനം തടയുന്നതിന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ ഏപ്രില്‍ 30 വരെ നീട്ടി തമിഴ്നാട് സര്‍ക്കാര്‍. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയാണ് ഇക്കാര്യം വര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്. ലോക്ക്ഡൗണ്‍ നീട്ടണമെന്ന് താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ഥിച്ചിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മറ്റുപല സംസ്ഥാന മുഖ്യമന്ത്രിമാരും ഈ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് മന്ത്രിസഭാ യോഗം ലോക്ക് ഡൗണ്‍ നീട്ടാനുള്ള തീരുമാനമെടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി. ലോക്ക് ഡൗണ്‍ നീട്ടണമെന്ന് ആരോഗ്യ വിദഗ്ധര്‍ ഉള്‍പ്പെട്ട സമിതി തമിഴ്നാട് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. തമിഴ്നാട്ടില്‍ വൈറസ് വ്യാപനം ഇനിയും രൂക്ഷമാകാന്‍ സാധ്യതയുണ്ടെന്നാണ് സമിതി സര്‍ക്കാരിനെ അറിയിച്ചിട്ടുള്ളത്.