• admin

  • January 31 , 2020

പത്തനംതിട്ട : തിരുവല്ല പോസ്റ്റല്‍ ഡിവിഷന്റേയും കുറ്റൂര്‍ ഗ്രാമപഞ്ചായത്തിന്റേയും ആഭിമുഖ്യത്തില്‍ കുറ്റൂര്‍ പോസ്റ്റ് ഓഫീസില്‍ തപാല്‍ മേള സംഘടിപ്പിച്ചു. തിരുവല്ല പോസ്റ്റല്‍ ഡിവിഷന്‍ സൂപ്രണ്ട് ഡി.ലത നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ രഘുനാഥ് ഉദ്ഘാടനം ചെയ്തു. തപാല്‍ വകുപ്പിന്റെ വിവിധ പദ്ധതികളായ സുകന്യ സമൃദ്ധി യോജന, പ്രധാനമന്ത്രി ജ്യോതി ഭീമ യോജന തുടങ്ങിയവയേക്കുറിച്ച് ജനങ്ങള്‍ക്ക് വിശദീകരിച്ചു നല്‍കുകയും വിവിധ പദ്ധതികളിലേക്ക് അംഗങ്ങളെ ചേര്‍ക്കുകയും ചെയ്തു.