: തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി കരട് വോട്ടര്‍പട്ടിക ഈ മാസം 20 ന് പ്രഖ്യാപിക്കും. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിനെ അടിസ്ഥാനമാക്കിയാകും കരട് വോട്ടര്‍ പട്ടിക തയ്യാറാക്കുക. 2015 ന് ശേഷം വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തവര്‍ക്ക് വീണ്ടും പേര് ചേര്‍ക്കേണ്ടി വന്നേക്കും. അങ്ങനെയാണെങ്കില്‍ മൂന്ന് ലക്ഷത്തിലേറെ പേര്‍ക്ക് വീണ്ടും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കേണ്ടതായി വന്നേക്കും. അന്തിമ വോട്ടര്‍ പട്ടിക ഫെബ്രുവരി 28 ന് പ്രഖ്യാപിക്കും. തദ്ദേശ തെരഞ്ഞെടുപ്പ് ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ നടത്താനാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് ആലോചിക്കുന്നത്. നവംബര്‍ 12 നാണ് സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളില്‍ പുതിയ ഭരണസമിതി അധികാരത്തില്‍ വരേണ്ടത്. 1200 തദ്ദേശഭരണ സ്ഥാപനങ്ങളാണ് സംസ്ഥാനത്തുള്ളത്. ഗ്രാമപഞ്ചായത്തുകള്‍ 941. ബ്ലോക്ക് പഞ്ചായത്ത് 152, ജില്ലാ പഞ്ചായത്ത് 14, മുനിസിപ്പാലിറ്റി 87, കോര്പ്പറേഷന് 6. 2015ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ആകെ 2,51,08536 വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. ജനസംഖ്യാ വര്‍ദ്ധനവിന് ആനുപാതികമായി തദ്ദേശഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ എണ്ണം കൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി