• admin

  • October 31 , 2022

: ഡോ. പി. പി. അബ്ദുൽ റസാഖിന് ലഫ്റ്റനൻ്റ് പദവി . ..................................... ലക്ഷദ്വീപിൽ നിന്നുള്ള ആദ്യത്തെ റിസർച്ച് സുപ്പർവൈസറായി വാർത്തകളിൽ ഇടം പിടിച്ച ഡോ. പി പി അബ്ദുൽ റസാഖിൻ്റെ കരിയറിൽ മറ്റൊരു പൊൻ തൂവൽ കൂടി. മൂന്നു മാസത്തെ തീവ്ര പരിശീലനത്തിനൊടുവിൽ മഹാരാഷ്ട്രയിലെ നാഗ്പൂർ ഓഫീസേഴ്സ് ട്രയിനിങ്ങ് അക്കാദമിയിൽ നിന്നും ലെഫ്റ്റനൻ്റ് റാങ്കോടെ അസോസിയേറ്റ്  എൻ സി സി ഓഫീസറായി പുറത്തിറങ്ങുകയാണദ്ദേഹം. കദീശാബി കുഞ്ഞി ക്കോയ ദമ്പതികളുടെ മകനായ ഡോ. പി പി അബ്ദുൽ റസാഖ് ലക്ഷദ്വീപിലെ അഗട്ടി സ്വദേശിയാണ് . നാൽപ്പത്തിരണ്ടാം വയസ്സിലെ ഈ നേട്ടത്തിലൂടെ കഠിനാധ്വാനം കൊണ്ട് എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരങ്ങൾ ഒന്നുമില്ലെന്നു വീണ്ടും തെളിയിക്കുകയാണ് നിലവിൽ തളൂർ നിൽ ഗിരി കോളേജിലെ കോമേഴ്സ് വിഭാഗം മേധാവിയും ,റിസർച്ച് സൂപ്പർവൈസറും , എൻ സി സി ഓഫീസറുമായ ഡോ പി പി അബ്ദുൽ റസാഖ്