വെള്ളമുണ്ട : വെള്ളമുണ്ട ഡിവിഷൻ പരിധിയിലെ ജനങ്ങളുടെ ക്ഷേമവും ഐശ്വര്യവും മുൻ നിർത്തി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും ഡിവിഷൻ മെമ്പറുമായ ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തിൽ ആരംഭിച്ച ഡിവിഷൻ വെൽഫയർ ഡെസ്ക് ( ഡി.ഡബ്ലു ഡി) വയനാട് ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ മംഗലശ്ശേരി നാരായണൻ ഉൽഘാടനം ചെയ്തു. ഡിവിഷനിലെ ജനങ്ങളുടെ പരാതി പരിഹാര നടപടികൾക്ക് ഏകീകൃത സംവിധാനമാണ് ഡി.ഡബ്ലു.ഡി കൊണ്ട് ഉദ്ദേശിക്കുന്നത്. ഡിജിറ്റൽ പ്ലാറ്റ് ഫോമിലൂടെയും ഹെൽപ്പ് ലൈൻ നമ്പറിലൂടെയും പൊതുജനങ്ങൾക്ക് വിഷയങ്ങൾ സമർപ്പിക്കാവുന്ന രൂപത്തിലാണ് ഡിവിഷൻ വെൽഫയർ ഡെസ്ക് ക്രമീകരിച്ചിരിക്കുന്നത്. ജുനൈദ് കൈപ്പാണി അധ്യക്ഷത വഹിച്ചു. എം.സുധാകരൻ,എം.മോഹനകൃഷ്ണൻ,മിഥുൻ എം തുടങ്ങിയവർ സംബന്ധിച്ചു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി