• admin

  • February 26 , 2020

ന്യൂഡല്‍ഹി : ഡല്‍ഹി കലാപത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കേരള സന്ദര്‍ശനം റദ്ദാക്കി. പൗരത്വനിയമത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുള്ള സംഘര്‍ഷം രാജ്യതലസ്ഥാനത്ത് കലാപമായി മാറിയിരിക്കുകയാണ്. മരിച്ചവരുടെ എണ്ണം പതിമൂന്നായി ഉയര്‍ന്ന സാഹചര്യത്തിലാണ് അമിത് ഷായുടെ സന്ദര്‍ശനം റദ്ദാക്കിയത്. ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ പി പരമേശ്വരന്‍ അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനാണ് അമിത് ഷാ കേരളത്തില്‍ എത്തുമെന്ന് അറിയിച്ചിരുന്നത്. എന്നാല്‍ ഡല്‍ഹിയിലെ മാറിയ സാഹചര്യത്തില്‍ തീരുമാനം മാറ്റുകയായിരുന്നു. അമിത് ഷായെ കൂടാതെ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതും പരിപാടിയില്‍ പങ്കെടുക്കും