ന്യൂഡല്‍ഹി : ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് ആംആദ്മി പാര്‍ട്ടിയും അധികാരം തിരിച്ചുപിടിക്കുന്നതിന് ബിജെപിയും ശക്തമായ പോരാട്ടത്തിലാണ്. അതേസമയം നഷ്ടമായ ജനസമ്മതി തിരികെപ്പിടിക്കാനുള്ള തീവ്രശ്രമത്തിലാണ് കോണ്‍ഗ്രസ്. നിയമസഭയിലെ 70 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ശനിയാഴ്ചയാണ്. ജനം പോളിങ്ബൂത്തിലേക്ക് പോകാന്‍ രണ്ടുദിനം മാത്രം ശേഷിക്കെ, വോട്ടര്‍മാരുടെ മനസ്സ് കീഴടക്കാനുള്ള തത്രപ്പാടിലാണ് രാഷ്ട്രീയപാര്‍ട്ടികള്‍. എഎപിയുടെ പ്രചാരണത്തെ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ നയിക്കുമ്പോള്‍, ബിജെപിക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവര്‍ പ്രചാരണത്തിനെത്തി. വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് എഎപി വോട്ടുതേടുന്നത്. പൗരത്വനിയമത്തിനെതിരായ ഷഹീന്‍ബാഗ് സമരം ഉയര്‍ത്തിക്കാട്ടി ബിജെപി ധ്രുവീകരണ തന്ത്രം പയറ്റിയതോടെ രാഷ്ട്രീയ കളം മാറിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ വിഷയമുയര്‍ത്തി രംഗത്തിറങ്ങിയതോടെ പ്രതികരണവുമായി കെജരിവാളും രംഗത്തെത്തി. മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരെന്ന ചോദ്യമുയര്‍ത്തി ബിജെപിയെ പ്രതിരോധത്തിലാക്കാനും എഎപി ശ്രമിക്കുന്നു. രാമജന്മഭൂമി ട്രസ്റ്റ് രൂപീകരണം നേട്ടമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി. പതിനഞ്ച് വര്‍ഷം തുടര്‍ച്ചയായി തലസ്ഥാനഭരണം നടത്തിയ കോണ്‍ഗ്രസ് അഭിമാനം തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിലാണ്. പക്ഷേ സര്‍വ്വേ ഫലങ്ങള്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയാണ് പ്രവചിക്കുന്നത്. 2 മുതല്‍ 5 വരെ സീറ്റുകള്‍ മാത്രമേ കോണ്‍ഗ്രസിന് ലഭിക്കുകയുളളൂ എന്നാണ് പ്രവചനം.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി