• admin

  • January 5 , 2021

തിരുവനന്തപുരം : കേന്ദ്രം പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ ഡല്‍ഹിയില്‍ നവംബര്‍ 26 മുതല്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി കേരളത്തിലെ കര്‍ഷകരും ഒപ്പം ചേരും. കര്‍ഷകസംഘത്തിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയിലേക്ക് കേരളത്തില്‍ നിന്ന് മാര്‍ച്ചുമായി ക‌ര്‍ഷകരെത്തും.ജനുവരി 11ന് കണ്ണൂരില്‍ നിന്നാണ് ആദ്യസംഘം ഡല്‍ഹിയ്‌ക്ക് പുറപ്പെടുക. ആദ്യസംഘത്തില്‍ അഞ്ഞൂറുപേര്‍ ഉണ്ടാകുമെന്ന് കര്‍ഷകസംഘം അറിയിച്ചു. മൊത്തം ആയിരം പേരാകും ഇങ്ങനെ സമരത്തില്‍ ചേരുകയെന്നാണ് കര്‍ഷകസംഘം ഭാരവാഹികള്‍ അറിയിച്ചത്. ഡിസംബര്‍ 31ന് പ്രത്യേക നിയമസഭാ സമ്മേളനം ചേര്‍ന്ന് കേരളം കാര്‍ഷികനിയമ ഭേദഗതിക്കെതിരെ പ്രതികരിച്ചിരുന്നു. നിലവില്‍ നിയമം പിന്‍വലിക്കും വരെ സമരം പ്രഖ്യാപിച്ചിരിക്കുന്ന കര്‍ഷകരുമായി പല തവണ കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തിയെങ്കിലും എല്ലാം പരാജയപ്പെട്ടു.