കണ്ണൂര്‍ : കണ്ണൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജി ടെക്സ്‌റ്റൈല്‍സ് ഡിസൈനര്‍മാര്‍ക്ക് തൊഴിലവസരമൊരുക്കുന്നു. നിഫ്റ്റ്/എന്‍ഐഡികളില്‍ നിന്ന് ടെക്സ്‌റ്റൈല്‍ ഡിസൈനിങ് കോഴ്സ് വിജയിച്ചവര്‍ക്കും ഹാന്‍ഡ്ലൂം ആന്റ് ടെക്സ്‌റ്റൈല്‍ ടെക്നോളജി, ഹാന്‍ഡ്ലൂം ടെക്നോളജി എന്നിവയില്‍ ഡിഗ്രി/ ഡിപ്ലോമ ലെവല്‍ കോഴ്സ് വിജയിച്ചവര്‍ക്കും അപേക്ഷിക്കാം. മൂന്ന് മുതല്‍ അഞ്ച് വര്‍ഷം ടെക്സ്‌റ്റൈല്‍ ഡിസൈനിങ്ങില്‍ പ്രവൃത്തിപരിചയം അഭികാമ്യം. നിയമനം താല്‍ക്കാലികമായി പ്രൊജക്ട് അടിസ്ഥാനത്തില്‍. അപേക്ഷ തപാല്‍ വഴിയോ നേരിട്ടോ സമര്‍പ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 15 വൈകിട്ട് അഞ്ച് മണി. അപേക്ഷ അയക്കുന്ന കവറിന് പുറത്ത് 'ടെക്സ്‌റ്റൈല്‍ ഡിസൈനര്‍ക്കുള്ള അപേക്ഷ' എന്ന് രേഖപ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ എക്സിക്യൂട്ടീവ് ഡയരക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്ലൂം ടെക്നോളജി - കണ്ണൂര്‍, പി ഒ കിഴുന്ന, തോട്ടട, കണ്ണൂര്‍ -670007 എന്ന വിലാസത്തില്‍ ലഭിക്കും. ഫോണ്‍: 0497 2835390. ഇ മെയില്‍: info@iihtkannur.ac.in, വെബ്സൈറ്റ്: www.iihtkannur.ac.in.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി