• admin

  • January 23 , 2023

ബത്തേരി : ബത്തേരി നഗരസഭാ മുൻചെയർമാൻ ടി.എൽ സാബുവിനെ അയോഗ്യനാക്കി. തിരഞ്ഞെടുപ്പ് കമ്മീഷനാണ് അയോഗ്യനാക്കിയത്. കേരള കോൺ: (എം) അംഗമായിരുന്ന സാബു പാർട്ടിയുടെ വിപ്പ് ലംഘിച്ചുവെന്ന പരാതിയിലാണ് നടപടി. 2019ൽ ജില്ലാ പ്രസിഡണ്ടായിരുന്ന കെ.ജെ ദേവസ്യ നൽകിയ പരാതിയിലാണ് അയോഗ്യത. കൂറുമാറ്റ നിരോധന നിയമ പ്രകാരമാണ് നടപടി എടുത്തിട്ടുള്ളത്. വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ടി.എൽ സാബു പറഞ്ഞു.