മാനന്തവാടി: : ലഹരിവിമുക്ത കേരളം എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കാനായി കേരള സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾ ഏറെ സ്വീകാര്യമാണ് എന്നിരിക്കിലും ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2 ഞായറാഴ്ച ലഹരിവിരുദ്ധ പ്രചാരണ പ്രവർത്തനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടക്കുമ്പോൾ അന്നേ ദിവസം പ്രവൃത്തിദിനമാക്കണമെന്നുള്ള വിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലർ പിൻവലിക്കണമെന്ന് കേരള എയ്ഡഡ് സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഞായറാഴ്ചകൾ ക്രൈസ്തവർ വളരെ പ്രാധാന്യം കൽപ്പിക്കുകയും പ്രത്യേകമായി ആചരിക്കുകയും ചെയ്യുന്ന ദിവസമാണ്. അന്നേ ദിവസം ഔദ്യോഗിക പരിപാടികൾ നടത്തുന്നതിനായി മാറ്റിവെക്കുന്നത് തീർത്തും അപലപനീയമാണ്. ഒക്ടോബർ രണ്ടിന് സംസ്ഥാനവ്യാപകമായി നിശ്ചയിച്ചിരിക്കുന്ന പരിപാടികൾ മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കാനുള്ള നടപടികൾ എത്രയും പെട്ടെന്ന് സ്വീകരിക്കണമെന്ന് കേരള എയ്ഡഡ് സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ഫാ.ഡോ. വർക്കി ആറ്റുപുറത്ത്, ജനറൽ സെക്രട്ടറി ഫാ. സിജോ ഇളംകുന്നപ്പുഴ എന്നിവർ ആവശ്യപ്പെട്ടു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി