• admin

  • February 20 , 2020

ബെര്‍ലിന്‍ : ജര്‍മനിയില്‍ രണ്ടു സ്ഥലങ്ങളിലുണ്ടായ വെടിവെയ്പില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടു. അഞ്ചുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വെസ്റ്റേണ്‍ ജര്‍മനിയിലെ ഹനാവു നഗരത്തിലെ രണ്ടു ബാറുകളിലാണ് അജ്ഞാതരായ അക്രമികള്‍ വെടിയുതിര്‍ത്തത്. ഹനാവു ഡൗണ്‍ടൗണിലെ ബാറിലാണ് ആദ്യം വെടിവെപ്പുണ്ടായത്. ഇതില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. ഇതിന് പിന്നാലെ സമീപത്തെ കെസ്സല്‍ സ്റ്റാഡിലെ ബാറിലുമെത്തി അക്രമികള്‍ നിറയൊഴിക്കുകയായിരുന്നു. ഇവിടെയുണ്ടായ വെടിവെപ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. വെടിവെപ്പില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമികള്‍ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു. ഒരാള്‍ കസ്റ്റഡിയിലായതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. സംഭവം ഭീകരാക്രമണമാണോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.