മക്കിയാട് : ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ വെള്ളമുണ്ട ഡബ്ല്യു.എം.ഒ. ഇംഗ്ലീഷ് അക്കാദമി വിദ്യാർഥിനി ജോസ്ന പി ജോസഫിനെ അനുമോദിച്ചു. അഞ്ഞൂറിൽപരം ദിവസങ്ങൾ വാർത്താ അവതാരകരെ പോലെ മുടങ്ങാതെ വാർത്താ അവതരണം നടത്തി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ ജോസ്ന പി ജോസഫിനെ സ്കൂൾ മാനേജ്മെന്റ്, പി ടി എ, സ്റ്റാഫ് അംഗങ്ങൾ അനുമോദിച്ചു. പി.ടി.എ പ്രസിഡണ്ട് ഇബ്രാഹിം മണിമയുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടി ഡബ്ല്യു എം ജനറൽ സെക്രട്ടറി എം എ മുഹമ്മദ് ജമാൽ സാഹിബ് ഉദ്ഘാടനം ചെയ്യുകയും ഉപഹാരം സമർപ്പിക്കുകയും ചെയ്തു. ഡബ്ല്യു എം ഒ ജോയിൻ സെക്രട്ടറി മായൻ മണിമ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ചടങ്ങിന് ആശംസകൾ നേർന്നു കൊണ്ട് സ്കൂൾ കൺവീനർ കെ അഹമ്മദ് മാസ്റ്റർ, എസ് കെ തങ്ങൾ, കെ മമ്മൂട്ടി ,റെജീന റാഫി, സ്കൂൾ ലീഡർ സുമയ്യ ,സീനത്ത് എൻ ടി ,സ്മിത ജോസഫ് എന്നിവർ സംസാരിച്ചു. ജോസ്ന പി ജോസഫ് മറുപടി പ്രസംഗം നടത്തി. പ്രിൻസിപ്പൽ ആയിഷ തപസ്സും ചടങ്ങിൽ സ്വാഗതവും വൈസ് പ്രിൻസിപ്പൽ എം ശശി നന്ദിയും പറഞ്ഞു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി