• admin

  • December 22 , 2021

: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോസയന്‍സസ് (ഇംഹാന്‍സ്), കോഴിക്കോട് ന്യൂറോസയന്‍സ് റിസര്‍ച്ച് ലബോറട്ടറിയില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ ഒഴിവിലേക്കുള്ള നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ബയോടെക്‌നോളജി/ മോളിക്യൂലര്‍ ബയോളജി വിഷയത്തില്‍ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം, നെറ്റ്/ ഗേറ്റ്/ തത്തുല്യ യോഗ്യതയും, അനിമല്‍ സെല്‍ കള്‍ച്ചര്‍, മോളിക്യുലാര്‍ ബയോളജി മേഖലയില്‍ പ്രവര്‍ത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. 35 വയസ്സ് കവിയരുത് (നിയമാനുസൃത വയസ്സിളവ് ബാധകം). ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ദ്ദിഷ്ട മാതൃകയില്‍ തയ്യാറാക്കിയ അപേക്ഷ ജനുവരി 15ന് മുമ്പായി സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.imhans.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 8129166196.