• Lisha Mary

  • April 17 , 2020

കൊല്ലം : കോവിഡ് 19 രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കൊട്ടാരക്കുളം ശ്രീ മഹാഗണപതി ക്ഷേത്രം ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസിലേക്ക് നല്‍കി. ജില്ല കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ ഉപകരണങ്ങള്‍ ഏറ്റുവാങ്ങി. ഗുണനിലവാരം പരിശോധിച്ച് ഉറപ്പുവരുത്തിയ രണ്ടു ലക്ഷത്തോളം രൂപ വിലവരുന്ന ചികിത്സാ ഉപകരണങ്ങളാണ് വിവിധ സര്‍ക്കാര്‍ ആശുപത്രികളിലേയ്ക്ക് നല്‍കിയത്. കഴിഞ്ഞ 14 ദിവസമായി കൊല്ലം കലക്ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് കണ്‍ട്രോള്‍ സെല്ലിലേക്ക് ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ഉച്ചയൂണും നല്‍കിയിരുന്നു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമുള്ളപക്ഷം ഇനിയും കഴിയുന്നത്ര സഹായം എത്തിക്കുവാന്‍ ശ്രമിക്കുമെന്ന് ജനറല്‍ സെക്രട്ടറി കെ രാമചന്ദ്രന്‍ അറിയിച്ചു.