കൽപ്പറ്റ : ജീവനക്കാരെ പൊതു സമൂഹത്തിൽ ഒറ്റപ്പെടുത്തി സർക്കാരിൻ്റെ വീഴ്ചകൾ അവരുടെ തലയിൽ കെട്ടിവെച്ച് മുന്നോട്ട് പോകുന്ന സർക്കാർ നയം തിരുത്തണമെന്നും, ജീവനക്കാരെ വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകാൻ ഇടതു സർക്കാർ തയാറാകണമെന്നും കേരള എൻ.ജി.ഒ അസോസിയേഷൻ്റെ 2022 വർഷത്തെ മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസ്ഥാന സെക്രട്ടറിയേറ്റംഗം എൻ.ജെ ഷിബു ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് മോബിഷ്.പി. തോമസ് മുഖ്യ പ്രഭാഷണം നടത്തി. ലൈജു ചാക്കോയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ ട്രഷറർ കെ.ടി.ഷാജി, സംസ്ഥാന കമ്മിറ്റിയംഗം ഇ.എസ് ബെന്നി, സി.ജി.ഷിബു, എം.ജി.അനിൽകുമാർ, ഗ്ലോറിൻ സെക്വീര, എൻ.വി അഗസ്റ്റിൻ, സി.ആർ അഭിജിത്ത്, ഇ.വി.ജയൻ, പി.ജെ.ഷിജു, വി.ജി. ജഗദൻ, എം.എ ബൈജു, കെ.പി പ്രതീപ, സുഭാഷ്, വി.ദേവി, പോൾ വർഗീസ് തുടങ്ങിയവർ സംസാരിച്ചു
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി