കൽപ്പറ്റ : കൽപ്പറ്റയിൽ പ്രവർത്തിക്കുന്ന വയനാട് ജില്ലാ ലോട്ടറി ഓഫീസിൽ സമരത്തിൻ്റെ മറവിൽ ഭരണ സ്വാധീനമുപയോഗിച്ച് ഓഫീസിൻ്റെ പ്രവർത്തനം തടസപ്പെടുത്തിയവർക്കെതിരെ ലോട്ടറി വകുപ്പോ കേസെടുത്ത കൽപ്പറ്റ പോലീസോ നടപടിക്ക് തയ്യാറാകുന്നില്ല. കേരള ലോട്ടറി ഏജൻ്റ്സ് ആൻ്റ് സെല്ലേഴ്സ് അസ്സോസിയേഷൻ ഐ എൻ ടി യു സി സംസ്ഥാന പ്രസിഡൻ്റ് തോമസ് കല്ലാടൻ്റെ നേതൃത്വത്തിൽലോട്ടറി ഓഫീസിനു മുന്നിൽ നടത്തിയ ധർണ്ണ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡി സി സി പ്രസിഡൻ്റ് എൻ ഡി. അപ്പച്ചൻ എക്സ് എം എൽ എ. സംസ്ഥാന ലോട്ടറിയെ മാഫിയവൽക്കരിക്കുന്ന തരത്തിൽ അച്ചടിക്കുന്ന ടിക്കറ്റുകളിൽ 75% ത്തിന് മുകളിൽ വൻകിട ഏജൻ്റ്മാർക്ക് നൽകുന്നനടപടികൾക്കെതിരെയും, വിൽപ്പനക്കാരുടെ കമ്മീഷൻ കുറയ്ക്കാനുള്ള നടപടികളും അടിയന്തരമായി അവസാനിപ്പിക്കുകയും, സമ്മാനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുക. ഞായറാഴ്ച്ച നറുക്കടുപ്പ് ഒഴിവാക്കുകയും 50 രൂപ ടിക്കറ്റ് നിർത്തലാക്കുകയും, ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഐ എൻ ടി യു സി ധർണ്ണ നടത്തിയത്. ജില്ലാ പ്രസിഡൻ്റ് പി കെ സുബൈർ അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് ലജീവ് വിജയൻ , കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് ഗിരീഷ് കൽപ്പറ്റ, യൂണിയൻ സംസ്ഥാന സെക്രട്ടറി കെ.എൻ.എ.അമീർ ,കണ്ണൂർ ജില്ലാ പ്രസിഡൻറ് പ്രേംജിത്ത് പൂച്ചാലി, രാജേന്ദ്രൻ കെ.കെ, സലീം കാരാടൻ, രാഘവൻ വൈത്തിരി, വിൻസെൻ്റ്കൊറിയ, ബെൽസർ മേപ്പാടി, സുന്ദരി ചേനമല ,മണികണ്ഠൻ കെ, ഹുസൈൻ എൻ തുടങ്ങിയവർ സംസാരിച്ചു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി