• Lisha Mary

  • April 19 , 2020

തിരുവനന്തപുരം : ജില്ലയ്ക്ക് പുതിയതായി ലഭിച്ച 250 ഇന്‍ഫ്രാറെഡ് നോണ്‍ കോണ്‍ടാക്റ്റ് തെര്‍മോ മീറ്ററുകള്‍ ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷ്ണന്‍ ഡി.എം.ഒ ഡോ. പ്രീതയ്ക്ക് കൈമാറി. ജില്ലയിലെ വിവിധ ആശുപത്രികള്‍ , എയര്‍ പോര്‍ട്ട് തുടങ്ങിയ ഇടങ്ങളില്‍ ഇവ എത്തിക്കും. ശശി തരൂര്‍ എം.പി യുടെ ഫണ്ടില്‍ നിന്നും 22 ലക്ഷം രൂപ ചെലവഴിച്ചാണ് തെര്‍മോമീറ്ററുകള്‍ ലഭ്യമാക്കിയത്. ഹോങ്‌കോങ്ങില്‍ നിന്നുമാണ് ഉയര്‍ന്ന നിലവാരത്തിലുള്ള ഇവ എത്തിച്ചത്. ഇതോടെ നിലവില്‍ ജില്ലയില്‍ ഐ.ആര്‍ തെര്‍മോമീറ്ററുകളുടെ എണ്ണം 400 ആയി. ശശി തരൂര്‍ എം.പിയുടെ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.