കമ്പളക്കാട് : 'വർഗീയതക്ക് കേരളത്തിലിടമില്ല' എന്ന പ്രമേയത്തിൽ എംഎസ്എഫ് കൽപ്പറ്റ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജാഗ്രത സദസ്സ് സംഘടിപ്പിച്ചു. വർഗീയതയെ കൂട്ടുപിടിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ തുനിഞ്ഞ ഇടതുപക്ഷത്തിന് കേരളത്തിന്റെ ജനാധിപത്യ മനസ്സ് നൽകിയ ശക്തമായ താക്കീതാണ് തൃക്കാക്കര തെരഞ്ഞെടുപ്പ് വിജയം. ഭിന്നിപ്പിച്ച് ഭരിക്കുക എന്നത് ഫാസിസത്തിന്റെ തന്ത്രമാണ്. പ്രവാചകനിന്ദയിലൂടെ സംഘപരിവാർ ശക്തികളും സമാന നീക്കമാണ് രാജ്യത്ത് നടത്തുന്നത്. ഇതേ ഫാസിസ്റ്റ് തന്ത്രം കേരളത്തിലും ആവർത്തിക്കാൻ ശ്രമിക്കുന്ന ഇടതുപക്ഷത്തിനെതിരെ ജനാധിപത്യശക്തികൾ രംഗത്ത് വരണമെന്ന് എംഎസ്എഫ് ആവശ്യപ്പെട്ടു. യൂത്ത് ലീഗ് നിയോജകമണ്ഡലം പ്രസിഡൻറ് സിടി ഉനൈസ് ഉദ്ഘാടനം ചെയ്തു. എം എസ് എഫ് കൽപ്പറ്റ നിയോജക മണ്ഡലം പ്രസിഡൻറ് ഫായിസ് തലക്കൽ അധ്യക്ഷത വഹിച്ചു എം എസ് എഫ് വയനാട് ജില്ലാ പ്രസിഡൻറ് സഫ്വാൻ വെള്ളമുണ്ട, ഹക്കീം വിപിസി,ജലീൽ,ഷാജി കെ.കെ, ഫസൽ സി എച്ച്, ഫസൽ കാവുങ്കൽ, മുബഷിർ നെടുംകരന,ഫാരിസ് തങ്ങൾ, അൻവർ, ആബിദ്, സിറാജ്, എന്നിവർ സംസാരിച്ചു
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി