: ഇടുക്കി: ജില്ലയിലെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും തിരുത്തലുകള്‍ വരുത്തുന്നതിനും ജനുവരി 15 വരെ അവസരം. ജനുവരി 1 യോഗ്യതയായി കണക്കാക്കിയാണ് ജില്ലയിലെ വോട്ടര്‍ പട്ടിക പുതുക്കുന്നത്. ഇതിന്റെ പ്രവര്‍ത്തന പുരോഗതി വോട്ടര്‍ പട്ടിക നിരീക്ഷകന്‍ പി വേണുഗോപാല്‍ ജില്ലാ കളക്ടര്‍ എച്ച് ദിനേശന്റെ അധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ വിലയിരുത്തി. ജനുവരി 15 വരെ വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകളില്‍ ജനുവരി 27നകം തീര്‍പ്പു കല്പിച്ച് അന്തിമ വോട്ടര്‍ പട്ടിക ഫെബ്രുവരി 7 ന് പ്രസിദ്ധീകരിക്കും. ഇതോടനുബന്ധിച്ച് അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ജനുവരി 9 തിന് കളക്ട്രേറ്റില്‍ ചേരും. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ബൂത്ത് തല ഏജന്റുമാര്‍ ഇല്ലാത്തയിടങ്ങളില്‍ സ്ഥിരമായി ഏജന്റുമാരെ നിയമിക്കാവുന്നതാണ്.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി