• Lisha Mary

  • March 22 , 2020

തിരുവനന്തപുരം : പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാകര്‍ഫ്യൂവുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് കേരളാപോലീസ്. ജനതാ കര്‍ഫ്യൂവിന് നിരത്തിലിറങ്ങിയാല്‍ വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്നും പമ്പുകള്‍ അടച്ചിടുമെന്നും തുടങ്ങി പലവിധ വ്യാജസന്ദേശങ്ങള്‍ ചില സാമൂഹ്യവിരുദ്ധര്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കോവിഡ്ബാധ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി, ജനങ്ങള്‍ പുറത്തിറങ്ങാതെ പരമാവധി സ്വയം നിരീക്ഷണത്തില്‍ ഏര്‍പ്പെടാന്‍ വേണ്ടിയാണ് കര്‍ഫ്യുവിന് ആഹ്വാനം ചെയ്തിട്ടുള്ളത്. ഇതിന്റെ മറവില്‍ ഇത്തരം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.