• admin

  • May 19 , 2020

ബെയ്‌ജിം​ഗ് : ചൈ​ന​യിലുണ്ടായ ശ​ക്ത​മാ​യ ഭൂ​ച​ന​ത്തി​ല്‍ നാ​ല് പേ​ര്‍ മ​രി​ച്ചു. 23 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ യുനാന്‍ പ്രവിശ്യയിലാണ് അപകടമുണ്ടായത്. റി​ക്ട​ര്‍​സ്കെ​യി​ലി​ല്‍ 5.0 രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. ഭൂ​ച​ല​ന​ത്തി​ല്‍‌ നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ള്‍ ത​ക​ര്‍​ന്നു. പ​ല​സ്ഥ​ല​ങ്ങ​ളി​ലും മ​ണ്ണി​ടി​ച്ചി​ല്‍ ഉ​ണ്ടാ​യി. രാ​ത്രി​യി​ല്‍ ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന ആ​ളു​ക​ള്‍ പ​രി​ഭ്രാ​ന്ത​രാ​യി വീ​ടു​വി​ട്ട് പു​റ​ത്തേ​ക്ക് ഓ​ടി. 600 ദുരന്ത നിവാരണ സേന അംഗങ്ങള്‍ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ടെന്നാണ് പ്രദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയിലെ ഫയര്‍ ആന്‍റ് റെസ്ക്യൂ ടീം സംഭവ സ്ഥലത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് യു​നാ​ന്‍ പ്രദേശിക ഭരണകൂടം അറിയിച്ചു.