• admin

  • September 21 , 2020

ഗൾഫ് : ഗള്‍ഫില്‍ ഈ വര്‍ഷത്തെ വേനല്‍കാലത്തിന് അറുതിയാകുന്നു. ജ്യോതിശാസ്ത്ര പ്രകാരം വേനലിലെ അവസാനദിനം നാളെ ആയിരിക്കുമെന്ന് വിദഗ്ധര്‍ അറിയിച്ചു. മറ്റന്നാള്‍ മുതല്‍ അന്തരീക്ഷം ശരത്കാലത്തിലേക്ക് പ്രവേശിക്കും. ഗള്‍ഫിലെ ചുട്ടുപൊള്ളുന്ന പകലുകള്‍ക്ക് വിട. അടുത്തദിവസം മുതല്‍ വേനല്‍മാറി ശരത്കാലത്തിലേക്ക് കടക്കുകയാണ് അന്തരീക്ഷം. ചൊവ്വാഴ്ച ഗള്‍ഫില്‍ പകലിന്റെയും രാത്രിയുടെയും ദൈര്‍ഘ്യം തുല്യമായിരിക്കും. സൂര്യന്‍ കൃത്യമായി ഭൂമധ്യരേഖക്ക് മുകളില്‍ വരുന്ന ദിവസം. ബുധനാഴ്ച മുതല്‍ സൂര്യന്‍ ദക്ഷിണ ഗോളാര്‍ധത്തിലേക്ക് നീങ്ങുന്നതിനാല്‍ പകലിന്റെ ദൈര്‍ഘ്യം കുറഞ്ഞു തുടങ്ങും. രാത്രികള്‍ക്ക് നീളമേറും. സെപ്റ്റംബര്‍ 22 വൈകുന്നേരം 5.31 മുതല്‍ ഗള്‍ഫ് ശരത്കാലത്തെ വരവേറ്റ് തുടങ്ങുമെന്ന് അറബ് യൂണിയന്‍ ഫോര്‍ ആസ്ട്രോണമി ആന്‍ഡ് സ്പേസ് സയന്‍സ് അംഗം ഇബ്രാഹിം അല്‍ ജര്‍വാന്‍ ട്വീറ്റ് ചെയ്തു. അന്തരീക്ഷം തണുപ്പുകാലത്തെ വരവേല്‍ക്കുന്നതിന്റെ സൂചന നല്‍കി യു.എ.ഇയിലെ പുലരികളില്‍ മൂടല്‍മഞ്ഞും ശക്തമായിട്ടുണ്ട്.