:
ചീമേനിയിൽ വ്യവസായ പാർക്കിന് സാധ്യതയേറുന്നു. ജില്ലാ കലക്ടർ ഡോ. ഡി സജിത് ബാബുവിന്റെ നേതൃത്വത്തിൽ ഉന്നതോദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.
ചീമേനിയിൽ ഐടി പാർക്ക് നിർമിക്കുന്നതിന് 100 ഏക്കർ സ്ഥലത്ത് അഞ്ചു കോടിയോളം രൂപ ചെലവഴിച്ച് നേരത്തെ ചുറ്റുമതിലും കെട്ടിട നിർമാണത്തിനുള്ള അടിത്തറയും നിർമിച്ചിരുന്നു. എന്നാൽ ഗ്രാമീണ മേഖലകളിൽ ഐടി പാർക്കുകൾക്ക് സാധ്യതയില്ലാത്തതിനാൽ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് തദ്ദേശീയ ജനങ്ങൾക്ക് തൊഴിൽ ലഭിക്കും വിധം വ്യവസായ പാർക്ക് എന്ന ആശയം മുന്നോട്ടു വന്നത്. എം രാജഗോപാലൻ എംഎൽഎ നിർദേശിച്ചതിനെ തുടർന്ന് ഇതിനായി 2019 –20 സാമ്പത്തിക വർഷം സംസ്ഥാന ബജറ്റിൽ 20 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. സാങ്കേതിക കാരണങ്ങളാൽ ഇത് നീണ്ടു പോകുകയായിരുന്നു. ഇതേ തുടർന്ന് ജില്ലാ കലക്ടർ വകുപ്പു മേധാവികളുടെ യോഗം വിളിക്കുകയും രൂപരേഖ തയ്യാറാക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായാണ് സ്ഥലം സന്ദർശിച്ചത്.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി