• admin

  • June 29 , 2020

ന്യൂഡല്‍ഹി : സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ ആഡംബര ബൈക്കില്‍ ഇരിക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. അദ്ദേഹത്തിന്‍റെ സ്വദേശമായ നാഗ്പൂരില്‍ നിന്നുള്ളതാണ് ചിത്രം. ലോക് ഡൗണ്‍ മൂലം താന്‍ സ്വദേശത്താണെന്ന് ചീഫ് ജസ്റ്റിസ് തന്നെ വ്യക്തമാക്കിയിരുന്നു. ബി.ജെ.പി നേതാവ് സോന്‍ബ മുസാലെയുടെ മകന്‍ രോഹിത് സോന്‍ബാജി മുസാലെയുടെ പേരിലാണ് ബൈക്ക് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2014ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സോനീറില്‍ നിന്ന് ബി.ജെ.പി സ്ഥാനാര്‍ഥിയിയാരുന്നു സോന്‍ബ മുസാലെ. പല തരത്തിലുള്ള കമന്‍റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. ഹെല്‍മെറ്റ് ഇല്ല, മാസ്ക് ഇല്ല തുടങ്ങിയ കമന്‍റുകളും ചിത്രത്തിന് താഴെ കമന്‍റായി ചിലര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.